Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Block Roads

Kottayam

തി​ര​ക്കി​ൽ എ​രു​മേ​ലി സ്തം​ഭി​ച്ചു; റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ച് അയ്യപ്പഭ​ക്ത​ർ

എ​​രു​​മേ​​ലി: ഇ​​ന്ന​​ലെ ശ​​ബ​​രി​​മ​​ല​​യി​​ൽ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​യാ​​ത്ത വി​​ധം അ​​നി​​യ​​ന്ത്രി​​ത​​മാ​​യ തി​​ര​​ക്ക് ഉ​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് എ​​രു​​മേ​​ലി​​യി​​ലെ റോ​​ഡു​​ക​​ളി​​ൽ പ​​ല​​യി​​ട​​ത്തും അ​​യ്യ​​പ്പ​​ഭ​​ക്ത​​രെ ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് വി​​ടാ​​തെ പോ​​ലീ​​സ് ത​​ട​​ഞ്ഞി​​ട്ടു. ഉ​​ച്ച​​യോ​​ടെ കാ​​ന​​ന​​പാ​​ത അ​​ട​​ച്ചു. ഇ​​തോ​​ടെ റോ​​ഡ് മാ​​ർ​​ഗം വ​​ഴി​​യാ​​യി ശ​​ബ​​രി​​മ​​ല യാ​​ത്ര. എ​​ന്നാ​​ൽ, ഇ​​വി​​ടെ​​യും പോ​​ലീ​​സ് ത​​ട​​ഞ്ഞി​​ട്ടു.


ആ​​ദ്യം ഇ​​തി​​നെ​​ ചെ​​റി​​യ തോ​​തി​​ൽ എ​​തി​​ർ​​ത്ത ഭ​​ക്ത​​ർ പി​​ന്നീ​ട് പ്ര​​തി​​ക​​രി​​ച്ച​​ത് റോ​​ഡു​​ക​​ൾ ഉ​​പ​​രോ​​ധി​​ച്ചാ​​യി​​രു​​ന്നു. ഇ​​തോ​​ടെ പോ​​ലീ​​സി​​ന്‍റെ നീ​​ക്കം പാ​​ളി. ഭ​​ക്ത​​രു​​ടെ ഉ​​പ​​രോ​​ധ​​ത്തെ​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സ് പെ​​ട്ട​​ന്നുത​​ന്നെ മ​​റ്റൊ​​രു നീ​​ക്കം സ്വീ​​ക​​രി​​ച്ചു. ഉ​​പ​​രോ​​ധം ന​​ട​​ത്തു​​ന്ന സ്ഥ​​ല​​ത്ത് സം​​ഘ​​ർ​​ഷ സ്ഥി​​തി ആ​​കു​​മ്പോ​​ൾ ഭ​​ക്ത​​രെ ക​​ട​​ത്തി വി​​ടു​​ക​​യും അ​​ടു​​ത്ത ജം​​ഗ്ഷ​​നി​​ൽ ഭ​​ക്ത​​ർ എ​​ത്തു​​മ്പോ​​ൾ അ​​വി​​ടെ ത​​ട​​ഞ്ഞി​​ടു​​ക​​യും എ​​ന്ന രീ​​തി​​യി​​ൽ പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

അ​​ടു​​ത്ത ജം​​ഗ്ഷ​​നി​​ൽ പോ​​ലീ​​സ് വീ​​ണ്ടും ത​​ട​​യു​​ന്ന​​ത് ക​​ണ്ട​​തോ​​ടെ ഭ​​ക്ത​​ർ അ​​വി​​ടെ​​യും റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു. ഇ​​ങ്ങ​​നെ എ​​രു​​മേ​​ലി​​യി​​ലെ ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ൽ പ​​ല​​യി​​ട​​ത്തും പോ​​ലീ​​സ് ത​​ട​​ഞ്ഞ​​പ്പോ​​ൾ അ​​വി​​ടെ​​യെ​​ല്ലാം ഉ​​പ​​രോ​​ധം ന​​ട​​ത്തി ഭ​​ക്ത​​ർ ഒ​​ടു​​വി​​ൽ എ​​രു​​മേ​​ലി​​യു​​ടെ അ​​തി​​ർ​​ത്തി താ​​ണ്ടി പ​​മ്പ ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ക​​ഴി​​ഞ്ഞാ​​ണ്.

രാ​​വി​​ലെ എ​​രു​​മേ​​ലി​​യി​​ൽ ത​​ട​​യ​​പ്പെ​​ട്ട ഭ​​ക്ത​​ർ വൈ​​കു​​ന്നേ​​രം ക​​ഴി​​ഞ്ഞാ​​ണ് എ​​രു​​മേ​​ലി​​യു​​ടെ അ​​തി​​ർ​​ത്തി അ​​വ​​സാ​​നി​​ക്കു​​ന്ന ക​​ണ​​മ​​ല​​യി​​ൽ എ​​ത്തി​​യ​​ത്. മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഭ​​ക്ത​​രെ റോ​​ഡി​​ൽ വൈ​​കി​​ക്കു​​ന്ന​​തി​​ലേ​​ക്ക് പോ​​ലീ​​സ് ന​​ട​​പ​​ടി മാ​​റി​​യ​​ത് ശ​​ബ​​രി​​മ​​ല​​യി​​ലെ തി​​ര​​ക്കി​​ന് അ​​യ​​വു​​ണ്ടാ​​കാ​​ൻ വേ​​ണ്ടി​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഷാ​​ഹു​​ൽ ഹ​​മീ​​ദ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ​​യും എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ക്യാ​​മ്പ് ചെ​​യ്താ​​ണ് ന​​ട​​പ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. ഭ​​ക്ത​​രെ കൈ​യേ​​റ്റം ചെ​​യ്യു​​ക​​യോ മോ​​ശ​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യോ പോ​​ലീ​​സ് ചെ​​യ്യ​​രു​​തെ​​ന്നും അ​​നു​​ന​​യ​​ത്തോ​​ടെ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ഭ​​ക്ഷ​​ണം, വെ​​ള്ളം, പ്രാ​​ഥ​​മി​​ക കൃ​​ത്യ നി​​ർ​​വ​​ഹ​​ണം അ​​ട​​ക്കം സൗ​​ക​​ര്യം ഭ​​ക്ത​​ർ​​ക്ക് ല​​ഭ്യ​​മാ​​കാ​​ൻ പോ​​ലീ​​സ് സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ചി​​ല പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ​​ള​​രെ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന് ഭ​​ക്ത​​ർ പ​​രാ​​തി പ​​റ​​ഞ്ഞു. ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് ഓ​​ൺ​​ലൈ​​ൻ വെർ​​ച്വ​​ൽ ക്യൂ ​​വ​​ഴി പാ​​സ് ല​​ഭി​​ച്ച നി​​ര​​വ​​ധി ഭ​​ക്ത​​ർ ഉ​​ൾപ്പെടെ​​യാ​​ണ് എ​​രു​​മേ​​ലി​​യി​​ൽ ത​​ട​​യ​​പ്പെ​​ട്ട​​ത്.

നാ​​ട് മൊ​​ത്തം കു​​രു​​ക്ക്


റോ​​ഡു​​ക​​ൾ ഉ​​പ​​രോ​​ധി​​ച്ച് ഭ​​ക്ത​​ർ പ്ര​​തി​​ഷേ​​ധി​​ച്ച​​ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ള​​മാ​​ണ്. മു​​ഴു​​വ​​ൻ വാ​​ഹ​​ന​​ങ്ങ​​ളും ഇ​​തോ​​ടെ ഭ​​ക്ത​​രു​​ടെ ഉ​​പ​​രോ​​ധ​​ത്തി​​ൽ​​പ്പെ​​ട്ടു കി​​ട​​ന്നു. ഇ​​ത് പോ​​ലീ​​സി​​ന്‍റെ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. ആം​​ബു​​ല​​ൻ​​സു​​ക​​ൾ മാ​​ത്ര​​മാ​​ണ് ക​​ട​​ത്തി​വി​​ടാ​​ൻ ഭ​​ക്ത​​ർ അനുവ​​ദി​​ച്ച​​ത്. ത​​ങ്ങ​​ളെ വി​​ടു​​ന്നി​​ല്ലെ​​ങ്കി​​ൽ റോ​​ഡി​​ൽ ഒ​​രു വാ​​ഹ​​ന​​വും സ​​ഞ്ച​​രി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ൽ ഭ​​ക്ത​​ർ ഉ​​റ​​ച്ചു​നി​​ന്നു. ഭ​​ക്ത​​രെ പോ​​ലീസ് ​​ത​​ട​​യു​​മ്പോ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളും സ്വ​​കാ​​ര്യ ബ​​സു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ മു​​ഴു​​വ​​ൻ വാ​​ഹ​​ന​​ങ്ങ​​ളും ഭ​​ക്ത​​ർ ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു

Latest News

Up